പിതൃക്കൾക്ക് ബലിതർപ്പണം നടത്തി അലി അക്ബർ

പൂർവികരുടെ അനുഗ്രഹമുണ്ടാവാനാണ് ബലിയിട്ടതെന്ന് അലി അക്ബർ
kannur metro
Published on 20 July 2020 1:57 pm IST
×

കോഴിക്കോട്: കർക്കിടക വാവ് ദിനത്തിൽ പ്രശസ്ത സിനിമ സംവിധായകൻ അലി അക്ബർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. തന്റെ കോഴിക്കോട്ടെ വസതിയിൽ വെച്ചാണ് ബലിയിട്ടത്. ബലി തർപ്പണം നടത്തുന്ന ചിത്രങ്ങൾ അലി അക്ബർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. പൂർവികരുടെ അനുഗ്രഹമുണ്ടാവാനാണ് ബലിയിട്ടതെന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റ്‌ ഇങ്ങനെ......  

ഇന്ന് പിതൃ ബലി, നാം പറയാൻ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവർക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവൽ കൂടൽ, പിതൃക്കൾക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. നാം കല്പ്പിച്ചു നല്കിയതാണെല്ലാം,ഞാൻ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നിൽക്കുമ്പോൾ ഇന്നലെകളെ കുറിച്ചൊരു ഓർമ്മ പുതുക്കലും നന്ദി പറയലും...... കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു... കുഴികളിൽ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു... അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ.... നല്ലത് വരട്ടെ പൂർവ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം.  കർമ്മത്തിൽ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി...


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait