തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻ.ഐ.എ അന്വേഷിക്കും

kannur metro
Published on 09 July 2020 10:46 pm IST
×

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻ.ഐ.എ അന്വേഷിക്കും. ഇക്കാര്യത്തിൽ   കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ദേശ സുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്. കേസന്വേഷണത്തിൻ്റെ ഭാഗമായി സി.ബി.ഐ പ്രാഥമിക പരിശോധന നടത്തി ഒരു റിപ്പോർട്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചിരുന്നു എന്ന് സൂചനയുണ്ട്. കസ്റ്റംസും ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് എൻ.ഐ.എക്ക് കേസ് കൈമാറാൻ ധാരണയായത്.

മുൻപ് നടത്തിയ സ്വർണക്കടത്തുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് എൻ.ഐ.എയുടെ തീരുമാനം. 160 കോടിയുടെ സ്വർണക്കടത്താണ് ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. പത്തിലധികം തവണ സ്വർണക്കടത്ത് നടന്നിട്ടുണ്ട് എന്ന വിവരവും ലഭിച്ചിരുന്നു. ഇതൊക്കെ എൻ.ഐ.എ പരിശോധിക്കും.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait