കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

kannur metro
Published on 09 July 2020 8:55 pm IST
×

കക്കാട്: മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രികരിച്ച് നടത്തിയ കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണ കള്ളകടത്ത് പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡണ്ട് മിണീശൻ്റെ അദ്ധ്യഷതയിൽ ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സക്രട്ടറി റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി  പ്രസിഡണ്ട് കല്ലിക്കോടൻ രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി.പ്രകടനത്തിന് വിഹാസ് അത്തായക്കുന്ന്, ദിവാകരൻ, ലിനിഷ് അത്തായക്കുന്ന്, പുരുഷോത്തമൻ, രാഗേഷ്, സാബിത്ത് കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി,പ്രകടനം കോർജാൻ സ്കൂൾ ന് സമീപത്ത് നിന്ന് ആരംഭിച്ച് കക്കാട് അങ്ങാടിയിൽ സമാപിച്ചു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait