പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കണ്ണപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

kannur metro
Published on 09 July 2020 8:50 pm IST
×
സ്വർണ്ണ കള്ളക്കടത്ത് വേട്ടയിൽ മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥവൃന്ദം പ്രതിസ്ഥാനത്തു നിൽക്കുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണപുരത്ത് നടത്തിയ പന്തം കൊളുത്തി പ്രകടനം  

ചെറുകുന്ന്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്  കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറി സി. അംബ്രോസ്, മണ്ഡലം ഭാരവാഹികളായ വി.വി രവീന്ദ്രൻ, ഷാജി കാവുങ്കൽ, സന്തോഷ് വള്ളുവൻകടവ്, കെ. ശിവപ്രകാശ്, പി.ജയചന്ദ്രൻ, പ്രജീഷ് കീഴറ, എൻ.പ്രമോദ്, പി.വി.സന്തോഷ്, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. ചെറുകുന്ന് തറയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.നാരായണൻ മാസ്റ്റർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവൻ കപ്പച്ചേരി എന്നിവർ പ്രസംഗിച്ചു.

 

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait