കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂര്‍ അടക്കം 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Published on 09 July 2020 6:50 pm IST
×

കണ്ണൂര്‍: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്. ശനിയാഴ്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മണിക്കൂറില്‍ പരമാവധി 50 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait