സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

Published on 09 July 2020 5:37 pm IST
×

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക് നടത്തും. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക. പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait