സാമ്പത്തിക അടിത്തറ തകർക്കുന്നതിനെതിരെ ഐക്യപ്പെടുക:അഡ്വ.റഷീദ് കവ്വായി.

kannur metro
Published on 09 July 2020 5:00 pm IST
×

പയ്യന്നൂർ: രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന കൊളളക്കാർക്ക് അവസരം സൃഷ്ടിച്ച്  നാട് ഇതുവരെ ദർശിച്ചിട്ടില്ലാത്ത സ്വർണ്ണ മാഫിയയ്ക്ക് കൂട്ടു നിൽക്കുന്ന പിണറായി സർക്കാർ ഉടൻ രാജിവെച്ച് ഒഴിയണമെന്ന് കണ്ണൂർ ജില്ലാ ഡി.സി.സി.ജനറൽ സെക്രട്ടരി അഡ്വക്കറ്റ് റഷീദ് കവ്വായി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി രാമന്തളി പഞ്ചായത്ത് യു.ഡി ‌.എഫ് കമ്മിററി രാമന്തളി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ  സംഘടിപ്പിച്ച പരിപാടിയിൽ  സംസാരിക്കുകയായിരുന്നു യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.എം.ലത്തീഫ് ' അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി.ഉണ്ണിക്കൃഷ്ണൻ , കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.രാജേന്ദ്രകുമാർ, സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ കക്കുളത്ത് അബ്ദുൽ ഖാദർ, പഞ്ചായത്ത് യു.ഡി.എഫ്.വൈസ് ചെയർമാൻ  പി.വി.സുരേന്ദ്രൻ, ജോ. കൺവീനർ കെ.സി.മുസ്തഫ, പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.കെ.അശ്റഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.സി.ഖാദർ, ഹരിദാസ്, കോച്ചൻ അബ്ദുല്ല, സി.സി. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait