സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി തടി തപ്പാൻ നോക്കുന്നു: സതീശൻ പാച്ചേനി

kannur metro
Published on 09 July 2020 4:50 pm IST
×

കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് തടി തപ്പുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, സ്വർണ്ണക്കടത്തിന് സൗകര്യം ഒരുക്കിയ മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

സംസ്ഥാന സർക്കാറിന് യാതൊരു നഷ്ടവും വരുത്താത്ത സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് കേസിലെ പ്രതി സരിതയുമായി ഫോണിൽ വിളിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ഇന്നത്തെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി തന്നെ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് തട്ടിപ്പു കേസിൽ പ്രതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും കസ്റ്റംമസ് തിരയുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും  സതീശൻ പാച്ചേനി പറഞ്ഞു.

ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡൻ്റ്  ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ മാർട്ടിൻ ജോർജ്ജ്, കെ. പ്രമോദ്, അഡ്വ. ടി.ഒ മോഹനൻ, എം.പി മുരളി, കെ.സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, ടി. ജയകൃഷ്ണൻ, സി.വി സന്തോഷ്, എം.പി വേലായുധൻ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait