മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കണം: കെ.സി ജോസഫ് എം.എല്‍.എ 

Published on 09 July 2020 4:48 pm IST
×

ശ്രീകണ്ഠാപുരം: കേരളത്തിലേക്ക് വരാന്‍ താത്പര്യമുള്ള എല്ലാ പ്രവാസികളേയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫ് ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി ജോസഫ്. യോഗത്തില്‍ പി.പി ചന്ദ്രാംഗദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍. സിദ്ദീഖ്, എം.ഒ മാധവന്‍ മാസ്റ്റര്‍, കെ.പി ഗംഗാധരന്‍, വി.പി മൂസാന്‍, ഡോ. കെ.വി ഫിലോമിന, പി.ടി കുര്യാക്കോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait