സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Published on 09 July 2020 4:23 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. തിരുവനന്തപുരം പൂന്തുറയിലേത് സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

എറണാകുളം ജില്ലയില്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന 75 ല്‍ 50 കേസുകളും കഴിഞ്ഞ ആഴ്ചയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് തുല്യമായ കര്‍ശന നടപടികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരുകയാണ്. തല്‍ക്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്റെ സാധ്യതകള്‍ ശക്തമാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait