ചിറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്സ് പടിക്കൽ ധർണ്ണാസമരം

kannur metro
Published on 09 July 2020 3:52 pm IST
×

പുതിയ തെരു: പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന അനീതി അവസാനിപ്പിക്കുക, കേരള മുഖ്യന്റെ ഓഫീസ്സ് സ്വർണ്ണ കള്ളക്കടത്തിന്റെ സിരാ കേന്ദ്രമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചിറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്സ് പടിക്കൽ ചിറക്കൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടത്തി.

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് 'ടി.യം. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഐ.യു.എം.ൽ  നേതാവ് പി.എം മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ്  ചേയർമാൻ കെ.വി ഹാരീസ്സ് ധർണ്ണാ സമരം ഉൽഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ മാസ്റ്റർ, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി. മഹമ്മൂദ്, ചന്ദ്ര മോഹനൻ പി.ഒ  ജലാലുദ്ദീൺ, കെ. രമേഷ്, എൻ.എം ബൈജു എന്നിവർ പ്രസംഗിച്ചു. പാറയിൽ ശ്രീരതി, എം.കെ.പി മെഹറൂഫ്, കെ..സിന്ധു., എൻ. ദിലീപ് കുമാർ, ബി. ഇബ്രാഹിം കുട്ടി ഹാജി, സിറാജ് കോട്ടക്കുന്ന്, ബാബു കെ,എന്നിവർ സമരത്തിന് നേതൃത്വം നൽകി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait