ചെറുപുഴയിൽ വൻ തീപിടുത്തം

kannur metro
Published on 09 July 2020 2:35 pm IST
×

ചെറുപുഴ: ചെറുപുഴ ബസ്റ്റാറിന് സമീപം മെയിൻ റോഡിൽ കെട്ടിട സമുച്ചയത്തിൽ തീപിടുത്തം. കാർഷിക ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കടയാണ് കത്തിനശിച്ചത്. മുത്തൂറ്റ് ഫിൻ കോർപ്പ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. ഇക്കോ പവർ ടൂൾസ് എന്ന സ്ഥാപനമാണ് കത്തിയത്പെരിങ്ങോം ഫയർഫോഴ്സ് എത്തി തീയണച്ചു. ഇക്കോ പവർ ടൂൾസ് എന്ന സ്ഥാപനമാണ് കത്തിയത്വിവിഡ് ഫ്രെയിംസ് എന്ന സ്ഥാപനത്തിലേക്കും തീ പടർന്നു. പെരിങ്ങോത്തു നിന്നും പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait