രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു തന്നെ; 24 മണിക്കൂറിനിടെ 487 പേര്‍ മരണമടഞ്ഞു 

Published on 09 July 2020 12:24 pm IST
×

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 7,67,296 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ  കണക്ക്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. 

രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകള്‍ പറയുന്നത്. നിലവില്‍ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 2,69,789 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 4,76,978 പേര്‍ രോഗമുക്തരായി. രാജ്യത്താകെ ഇതുവരെ 1,07,40,832 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം ആളുകളില്‍ കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയില്‍ തന്നെയാണ് എറ്റവും കൂടുതല്‍ രോഗികള്‍. 2,23,724 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. 9,448 പേരാണ് മഹാരാഷട്രയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ, താനെ, പുണെ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ രോഗം ബാധിച്ചത്. തമിഴ്നാട്ടില്‍ ഇതുവരെ 1,22,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74,167 പേര്‍ രോഗമുക്തരായി. 1,700 ആളുകള്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേര്‍ ഇതുവരെ മരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait