ലോക്ഡൗണ്‍ നിയമ ലംഘനം: പിഴ തുക വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് 

Published on 09 July 2020 11:42 am IST
×

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമ ലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുക എത്രയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. 200 രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് വിവിധ ലോക്ഡൗണ്‍ നിയമ ലംഘനങ്ങള്‍ക്കുളള പിഴ ശിക്ഷ. സാമൂഹ്യ അകലം പാലിക്കാതിരുന്നാലും, പൊതു നിരത്തില്‍ തുപ്പിയാലും 200 രൂപയാണ് പിഴ.

വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും. ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. പിഴ ചുമത്താനുളള അധികാരം അതാത് പോലീസ് സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്കാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait