സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 36,600 രൂപയായി

Published on 09 July 2020 11:29 am IST
×

കേരളത്തില്‍ സ്വര്‍ണവില ദിനംപ്രതി റെക്കോഡ് ഭേദിച്ച് കുതിച്ചുയരുന്നു. വ്യാഴാഴ്ച പവന് 280 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600 എത്തി. ഗ്രാമിന് 35 രൂപ കൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. 

ചൊവാഴ്ച പവന് 320 രൂപ കൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപ കൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്. ആഗോളതലത്തില്‍ രാജ്യങ്ങളുടെ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡ് കേസുകള്‍ കൂടിയതോടെ ആഗോള വിപണികളില്‍ സ്വര്‍ണവില എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവും കൂടിചേര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വണവില റെക്കോഡ് നിലയിലെത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait