ഫെയ്സ്ബുക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം 

Published on 09 July 2020 10:50 am IST
×

ന്യൂഡല്‍ഹി: ജനപ്രിയ ആപ്പുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂ കോളര്‍ എന്നിവ ഉള്‍പ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാന്‍ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലായ് 15നുള്ളില്‍ മൊബൈലില്‍ നിന്ന് ഇവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് കരസേനയുടെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. 

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. രാജ്യ സുരക്ഷയും വ്യക്തി വിവരങ്ങളുടെ ചോര്‍ച്ചയും തടയാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ടിക്ക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് പുറമേ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രം എന്നിവയ്ക്ക് പുറമേ സ്നാപ്പ് ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്സ്, മൊബൈല്‍ ലെജന്റ്സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേല്‍പ്പെടുത്തിയ പട്ടികയിലുണ്ട്. ടിന്റര്‍, ട്രൂലിമാഡ്ലി, ഹാപ്പന്‍, ടാഗ്ഡ് എന്നിവ ഉള്‍പ്പെടെ 15 ഡേറ്റിങ് ആപ്പുകളും ഡെയ്ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകളും വിലക്കി. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ വാട്സാപ്പിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കരസേന നിര്‍ദേശിച്ചിരുന്നു. നേരത്തെ ഫെയ്സ്ബുക്ക് ഉപയോഗത്തിന് നാവിക സേനയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇത്രയധികം ആപ്പുകള്‍ക്ക് സേനയില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. 

വിലക്കേര്‍പ്പെടുത്തുന്ന 89 ആപ്പുകള്‍ 

Messaging Platforms

    WeChat, QQ, Kik, ooVoo, Nimbuzz, Helo, Qzone, Share Chat, Viber, Line, IMO, Snow, To Tok, Hike

Video Hosting

    TikTok, Likee, Samosa, Kwali

Content Sharing

    Shareit, Xender, Zapya

Web Browsers

    UC Browser, UC Browser Mini

Video and Live Streaming

    LiveMe, BigoLive, Zoom, Fast Films, Vmate, Uplive, Vigo Video

Utility Apps

    Cam Scanner, Beauty Plus, Truecaller

Gaming Apps

    PUBG, NONO Live, Clash of Kings, All Tencent gaming apps, Mobile Legends

E-Commerce

    Club Factory, AliExpress, Chinabrands, Gearbest, Banggood, MiniInTheBox, Tiny Deal, Dhhgate, LightinTheBox, DX, Eric Dress, Zaful, Tbdress, Modility, Rosegal, Shein, Romwe

Dating Apps

    Tinder, TrulyMadly, Happn, Aisle, Coffee Meets Bagel, Woo, OkCupid, Hinge, Badoo, Azar, Bumble, Tantan, Elite Sinles,  Tagged, Couch Surfing

Antivirus

    360 Security

Networking

    Facebook, Baidu, Instagram, Ello, Snapchat

News Apps

    Daily Hunt, News Dog

Online Book Reading Apps

    Pratilipi

Health Apps

    Heal of Y

Lifestyle Apps

    POPXO

Knowledge Apps

    Vokal

Music Apps

    Hungama, Songs.pk

Blogging/ Micro Blogging

    Yelp, Tumblr, Reddit, FriendsFeed, Private Blogs


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait