തളിപ്പറമ്പിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

kannur metro
Published on 08 July 2020 10:30 pm IST
×

തളിപ്പറമ്പ്: തളിപ്പറമ്പിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വ്യാഴാഴ്ച മുതൽ ഇവ നടപ്പിൽ വരുത്തും. തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മാർക്കറ്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടേക്ക് കടത്തിവിടുന്ന വാഹനങ്ങളളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യും. കടകൾ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. തട്ടുകടകളിലും ഹോട്ടലുകളിലും ഇത് ബാധകമാക്കും. ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊതു ഇടത്തിൽ മാസ്ക് ധരിക്കാതെയും  സാമൂഹിക അകലം പാലിക്കാതെയും നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും.'അന്യസംസ്ഥാനത്ത് നിന്നും ചരക്ക് വാഹനങ്ങളിൽ എത്തുന്നവരുമായി പണം ഇടപാട് നടത്തുമ്പോൾ ഗ്ലൗസ് ധരിക്കുന്നതും നിർബന്ധമാക്ക.യോഗത്തിൽ തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, ഡിവൈഎസ്പി ടി കെ രത്നകുമാർ,  വ്യാപാരി നേതാക്കൾ, തൊഴിലാളി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait