അഡ്വ. റഷീദ് കവ്വായി റെയിൽവേ യു.സി കമ്മിറ്റി അംഗം 

kannur metro
Published on 08 July 2020 10:25 pm IST
×

 കണ്ണൂർ: കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി  അഡ്വക്കറ്റ്  റഷീദ് കവ്വായിയെ  പാലക്കാട്‌ ഡിവിഷനൽ റെയിൽവേ യു.സി കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. റെയിൽവേ പാലക്കാട്‌ ഡിവിഷൻ മാനേജർ ചെയർമാനായിട്ടുള്ള  ഡി.ആർ.യു.സി കമ്മിറ്റി അംഗമായി റഷീദ് കവ്വായിയെ സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് നോമിനേറ്റ് ചെയ്തു. നോർത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ, കണ്ണൂർ ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം,  സ്വാന്തനം കവ്വായി ചെയർമാൻ  തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്ന അഡ്വ. റഷീദ് കവ്വായി യൂത്ത് കോൺഗ്രസ്‌ മുൻ കണ്ണൂർ ജില്ലാ  പ്രസിഡന്റ്‌ ആണ്. 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait