മാടായി ഗവ. ഗേൾസ് സ്കൂൾ  അക്കാദമിക് ബ്ലോക്ക്: പ്രവൃത്തി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും

kannur metro
Published on 08 July 2020 10:22 pm IST
×

മാടായി: മാടായി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൾ  അക്കാദമിക് ബ്ലോക്ക്  നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ജൂലായ് 9 ന് വ്യാഴാഴ്ച 3 മണിക്ക്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോവിഡ് പ്രൊട്ടോകോൾ പ്രകാരമുള്ള ചടങ്ങിൽ ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയെന്ന് ടി.വി രാജേഷ് എം.എൽ. എ അറിയിച്ചു.

ചടങ്ങിൽ മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ  അധ്യക്ഷത വഹിക്കും. ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനും  അടിസ്ഥാന സൗകര്യ വികസനത്തിനും  2.03 കോടി രൂപയാണ്  കിഫ്ബി മുഖേന സർക്കാർ അനുവദിച്ചത്. മൂന്ന്  നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 9 ക്ലാസ് റൂമുകൾ ഉണ്ടാകും. ഗ്രൗണ്ട് ഫ്ലോറ്റിൽ മൂന്ന് ക്ലാസ് മുറികളും ഓരോ ലൈബ്രറിയും, സ്റ്റാഫ് മുറിയും 5 ടൊയിലറ്റുകളും ഉണ്ടാകും.  ഒന്നാം നിലയിൽ 6 ക്ലാസ് മുറികളും, 5 ടോയിലറ്റും, രണ്ടാം നിലയിൽ 4 ലാബുകളും 5 ടോയിലറ്റുകളും കെട്ടിടത്തിനിരു വശത്തും 2 അപ്സ്റ്റെയറുകളും ഉൾപ്പടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. സർക്കാർ എജൻസിയായ കേരള സംസ്ഥാനതീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait