കോൺഗ്രസ്സ് സമര സദസ്സ് സംഘടിപ്പിച്ചു

kannur metro
Published on 08 July 2020 8:56 pm IST
×

തളിപ്പറമ്പ്: സ്വർണ്ണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് സമര സദസ്സ് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഒഫീസ് ഉൾപ്പെട്ട രാജ്യാന്തര സ്വർണ്ണക്കടത്ത് കേസിൽ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലത്തിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേത്രത്വത്തിൽ സമര സദസ്സുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ മണ്ഡലംതല ഉൽഘാടനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് നിർവ്വഹിച്ചു. സി.വി  സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ. സക്കരിയ്യ കായക്കൂൽ, പി. ഗംഗാധരൻ, സി.സി ശ്രീധരൻ, മനോജ് സി.പി, വരുൺ സി.വി, മനീഷ സി.വി,  പ്രകാശൻ പി എന്നിവർ പങ്കെടുത്തു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait