സീനത്തിൻ്റെ മേയർ പദവി; കോർപ്പറേഷൻ്റെ പൊതുവികസന മേഖലക്ക് മുതൽക്കൂട്ടാകും: സതീശൻ പാച്ചേനി 

kannur metro
Published on 08 July 2020 8:43 pm IST
×

കണ്ണൂർ: ജനാഭിലാഷങ്ങൾക്കനുസരിച്ച പൊതു പ്രവർത്തന രംഗത്ത്കാര്യക്ഷമതയോടെ  പ്രവർത്തിക്കുന്ന, ജനപ്രതിനിധിയായി ദശാബ്ദങ്ങളുടെ അനുഭവസമ്പത്തുള്ള സി. സീനത്തിൻ്റെ മേയർ പദവി ഭരണ നടപടികളിലും കോർപ്പറേഷൻ്റെ പൊതുവികസന മേഖലക്കും  വലിയ മുതൽക്കൂട്ടാകുമെന്ന് ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തിന് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി കോർപ്പറേഷൻ ഭരണമേറ്റെടുത്തതോടെ സമൂലമായ  പരിവർത്തനമാണ്  ഭരണപരമായ രംഗത്തും വികസന മേഖലയിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കണ്ണൂർ നഗരസഭയിൽ ദീർഘകാലം ജനപ്രതിനിധിയായി പ്രവർത്തിച്ച അനുഭവ സമ്പത്തും കാര്യനിർവഹണ രംഗത്ത് മികവാർന്ന രീതിയിൽ പ്രാപ്തി തെളിയിച്ച  പരിണിത പ്രജ്ഞയായ ജനപ്രതിനിധിയാണ് പുതിയ മേയറെന്നും യു.ഡി.എഫ് തുടങ്ങി വെച്ച നവീനമായ എല്ലാ പദ്ധതി പ്രവർത്തനങ്ങളും മികവോടെ പൂർത്തീകരിക്കാനും തിളക്കമാർന്ന നേട്ടങ്ങളിലേക്ക് കോർപ്പറേഷനെ നയിക്കാനും ദീർഘകാലത്തെ ജനപ്രതിനിധിയായ പ്രവൃത്തി പരിജയവും കഴിവും നാടിന് ഗുണകരമാവുമെന്ന് സതീശൻ പാച്ചേനി പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait