പ്രകടനവും പ്രതിഷേധ സദസ്സും നടത്തി

kannur metro
Published on 08 July 2020 8:40 pm IST
×

പെരുമ്പടവ്: സ്വർണ്ണക്കടത്ത് കേസിൽ CBI അന്വേഷണം പ്രഖ്യാപിക്കുക , മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരിപ്പാൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടവിലേക്ക് പ്രകടനവും ടൗണിൽ പ്രതിഷേധ സദസ്സും നടത്തി. ജോസഫ് കട്ടത്തറ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ബൂത്ത്  കോൺഗ്രസ് പ്രസിഡന്റ് കെ.കെ ദിവാകരൻ,കെ.കെ. രാമചന്ദ്രൻ മാസ്റ്റർ കെ.കെ കൃഷ്ണൻ, സെക്രട്ടറി എൻ.കെ ഗംഗാധരൻ , കെ.സി ഗോപാലൻ, ടി.എൻ പ്രവീൺകുമാർ  , ടി.വി രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.എരമം- കുറ്റൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി അക്ഷയ് കരിപ്പാലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സജീവമായി പ്രകടനത്തിൽ പങ്കെടുത്തു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait