ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

kannur metro
Published on 08 July 2020 8:36 pm IST
×

കണ്ണൂർ: കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഏഴ് മുച്ചക്ര വാഹനങ്ങളും ഒരു ഇലക്‌ട്രോണിക് വീല്‍ചെയറുമാണ് കെ. സുധാകരൻ എം.പി വിതരണം ചെയ്തത്.

2019 - 2020 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടില്‍ നിന്ന് 7.95 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.  ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ജവഹര്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ. പ്രകാശന്‍, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി.പി നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait