എസ്.ഡി.പി.ഐ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാര്‍ച്ച് നടത്തി 

Published on 08 July 2020 7:53 pm IST
×

കണ്ണൂര്‍: ജനാധിപത്യ മര്യാദകളെ കാറ്റില്‍പറത്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജനങ്ങളെ വിഡ്ഢികളാക്കി മേയറെയും ഡെപ്യൂട്ടി മേയറെയും നിരവധി തവണ മാറ്റിയ കണ്ണൂര്‍ കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കണ്ണൂര്‍ കോര്‍പറേഷന്‍ കമ്മിറ്റി മേയര്‍ തിരഞ്ഞെടുപ്പ് വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മാര്‍ച്ച് പോലീസ് കാല്‍ടെക്‌സില്‍ തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് അവിടെ വെച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് മാര്‍ച്ചിനെ തടയാന്‍ നിരോധാജ്ഞ പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണ്, ജനങ്ങളുടെ നികുതി പണം കസേരക്കളിക്ക് ഉപയോഗപ്പെടുത്തുന്ന കോര്‍പറേഷന്‍ ജനപ്രതിനിധികള്‍ക്ക് ഓശാന പാടുന്ന കലക്ടറുടെ നടപടിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ ജനകീയമായി നേരിടുമെന്നും ഓര്‍മിപ്പിച്ചു. 

കോര്‍പറേഷന്‍ നിലവില്‍ വന്ന് 5 വര്‍ഷമായിട്ടും നഗരത്തിന് ഒരു പുരോഗമനവും നടത്താതെ അധികാര വടംവലി നടത്തി ജനാധിപത്യത്തെ വഞ്ചിക്കുന്ന, വികസനം ചര്‍ച്ച ചെയ്യേണ്ട കൗണ്‍സില്‍ യോഗങ്ങളില്‍ പോലും വാക്ക് പോരും കയ്യാങ്കളിയും നടത്തുന്ന ഇടത്-വലത് കൗണ്‍സിലര്‍മാരെ പൊതുജനങ്ങള്‍ വിചാരണ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ മൗലവി, സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍ എന്നിവര്‍ സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait