പിണറായി വിജയന്‍ കേരളത്തിലെ മാഫിയ ഡോണ്‍: കെ.എം ഷാജി എം.എല്‍.എ 

Published on 08 July 2020 7:17 pm IST
×

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. സ്വപ്ന എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണ സംഘത്തിന് സ്വപ്നയെ പിടികൂടാന്‍ സാധിക്കൂവെന്നും ഷാജി പറഞ്ഞു. 

എം. ശിവശങ്കരന്‍, ജോണ്‍ ബ്രിട്ടാസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രന്‍, എ. സമ്പത്ത് എന്നിവരുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചാല്‍ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. ലോക കേരള സഭയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ.എം ഷാജി പറഞ്ഞു. 

സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്കുള്ള ബന്ധം സുവ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait