പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

Published on 08 July 2020 6:42 pm IST
×

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇയാള്‍ നല്‍കിയ ജാമ്യ ഹര്‍ജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. 

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. മാതാവിന് നോട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കി. കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. 

പ്രതി പത്മരാജന്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait