കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും; 200 പേരെ നിയമിച്ചു

Published on 08 July 2020 7:37 am IST
×

കണ്ണൂര്‍: കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരെ നിയമിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം. കണ്ണൂര്‍ വിമാനത്താവളത്തിലും, റെയില്‍വെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. 

വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തലും ക്വാറന്റൈന്‍ മാനേജ്‌മെന്റുമാണ് ഇവരുടെ ചുമതല. പഞ്ചായത്ത് തലത്തിലുള്ള കൊവിഡ് പ്രതിരോധ ജോലികളും കൂടുതല്‍ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരെ നിയോഗിക്കാമെന്ന കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ലോക്ക്ഡൗണ്‍ സമയത്തും റേഷന്‍ കടകളില്‍ അധ്യാപകരെ നിയമിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait