സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

Published on 30 June 2020 12:29 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പന്‍ (76) ആണ് മരിച്ചത്. മുംബൈയില്‍ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. 

27-നാണ് മരണം സംഭവിച്ചത്. മരണ ശേഷമാണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ വേറെയും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പോസിറ്റീവാണെന്ന് ഇന്നലെ സന്ധ്യയ്ക്ക് ശേഷമാണ് അറിഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. വരുമ്പോള്‍ തന്നെ രോഗബാധിതനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതുകൊണ്ട് സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതില്‍ വലിയ വെല്ലുവിളിയില്ലെന്നും മന്ത്രി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait