തലശ്ശേരിയില്‍ കോടിയേരി സ്വദേശിക്ക് കോവിഡ്; റോഡുകളടച്ച് പോലീസ്

Published on 30 June 2020 12:00 pm IST
×

തലശ്ശേരി: തലശ്ശേരിയില്‍ കോടിയേരി സ്വദേശിക്ക് കോവിഡ്. ചെന്നൈയില്‍ നിന്നെത്തിയ കോടിയേരി കാരാല്‍തെരു സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളടക്കം ഏഴംഗ സംഘമാണ് നാട്ടിലെത്തിയത്. മാഹിപാലത്തു നിന്നും ഇവരെ വാനില്‍ വീടുകളിലെത്തിക്കുകയായിരുന്നു. എല്ലാവരും ബന്ധുക്കളാണെന്നും വിവരമുണ്ട്. കോവിഡ് സ്ഥിരീകരിച്ചതോടെ ഈ ഭാഗത്തെ റോഡുകള്‍ ന്യൂ മാഹി പോലീസ് അടക്കുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait