സ്‌നേഹജ്വാലയും അനുസ്മരണ യോഗവും നടത്തി 

Published on 30 June 2020 11:06 am IST
×

തലശ്ശേരി: ജവഹര്‍ കള്‍ച്ചറല്‍ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ചൈനീസ് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും, ഇപ്പോഴും ചൈനീസ് അതിര്‍ത്തിയില്‍ പടപൊരുതുന്ന ധീര സൈനീകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും  സ്‌നേഹജ്വാലയും അനുസ്മരണ യോഗവും നടത്തി. സ്‌നേഹജ്വാല ഫാദര്‍ ജിയോ പ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ. സുബൈര്‍, പ്രൊഫ. ദാസന്‍ പുത്തലത്ത്, എന്‍. പ്രശാന്ത്, ടി.എം സുധാകരന്‍, അനസ് ചാലില്‍, ഗഫൂര്‍ മനയത്ത്, റഹീം, നടന്മല്‍ രാജന്‍, കെ.പി ദയാനന്ദന്‍, കെ. സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ പി. വടക്കുമ്പാട് സ്വാഗതവും ടി.പി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait