ചൈനയില്‍ നിന്ന് മാരകമായ മറ്റൊരു വൈറസ് കൂടി 

Published on 30 June 2020 10:39 am IST
×

ബെയ്ജിങ്: വീണ്ടുമൊരു മഹാമാരിയിലേക്ക് ലോകത്തെ തള്ളിവിടാന്‍ മാത്രം കരുത്തുറ്റ പുതിയൊരു വൈറസിനെ ചൈനയില്‍ കണ്ടെത്തി. കൊവിഡിനെ ഇനിയും വരുതിയിലാക്കാന്‍ കഴിയാതെ ലോകം പ്രയാസത്തിലാണ്ടിരിക്കുമ്പോഴാണ് പുതിയ വൈറസിന്റെ ഉദ്ഭവമെന്നത് ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. 

മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണിത്. പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. 2009-ല്‍ ലോകത്ത് പടര്‍ന്നുപിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait