എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്നറിയാം

Published on 30 June 2020 6:41 am IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതിയെ അതിജീവിച്ച 'ആദ്യ പോരാളികളുടെ' ഫലം ഇന്ന് അയറിയാം. എസ്.എസ്.എല്‍.സി  പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

സി.ബി.എസ്.സിയും മിക്ക സംസ്ഥാനങ്ങളും പത്താം ക്ലാസ് പരീക്ഷകള്‍ കോവിഡ് കാരണം പൂര്‍ത്തിയാക്കാതെ എല്ലാവരെയും വിജയിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇത്തവണ രാജ്യത്താദ്യമായി എല്ലാ പരീക്ഷകളുമെഴുതി പത്താംക്ലാസ് ഫലം വരുന്നത്. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേഡ്), എ.എച്ച്.എസ്.എല്‍.സി  എന്നിവയുടെ ഫലവും അറിയാം. ഫലം പി.ആര്‍.ഡി ലൈവ്, കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പ് എന്നിവയിലൂടെ അറിയാം. 

ഫലം ലഭിക്കുന്ന സൈറ്റുകള്‍

keralapareekshabhavan.in,

sslcexam.kerala.gov.in,

results.kite.kerala.gov.in,

results.kerala.nic.in,

sietkerala.gov.in

prd.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി

thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി

ahslcexam.kerala.gov.in
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait