കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു       കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം       കോവിഡ് ടെസ്റ്റ്; ഗിമ്മിക്കുകള്‍ കൊണ്ട് കോവിഡ് പ്രതിരോധിക്കാനാവില്ല: എസ്.ഡി.പി.ഐ      കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 884 പേര്‍ക്ക് കൂടി കോവിഡ്; 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       മാട്ടൂലിലെ മുഹമ്മദിനായി മലയാളികള്‍ നല്‍കിയത് 46.78 കോടി; ബാക്കി തുക എസ്.എം.എ ബാധിച്ച മറ്റു കുട്ടികള്‍ക്ക്      ആന്തൂര്‍ നഗരസഭയില്‍ കര്‍ശന നിയന്ത്രങ്ങള്‍      സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 884 പേര്‍ക്ക്       രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കോവിഡ്; 535 മരണം 

മാഹിയില്‍ സ്ഥിതി അതീവ ഗുരുതരം; ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പളടക്കം മൂന്ന് പേര്‍ക്ക് കൊവിഡ്

Published on 30 June 2020 6:14 am IST
×

കണ്ണൂര്‍: മാഹി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പളടക്കം മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ആശങ്ക കനക്കുന്നു. എം.എല്‍.എയും അഡ്മിനിസ്‌ട്രേറ്ററുമടക്കം മാഹിയുടെ ഭരണ ചുമതലയുള്ള നിരവധിയാളുകളുമായി പ്രിന്‍സിപ്പള്‍ക്ക് സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി. 

കഴിഞ്ഞ ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തില്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പള്‍ പങ്കെടുത്തതായാണ് വിവരം. ഇതേ യോഗത്തില്‍ പങ്കെടുത്ത മാഹി എം.എല്‍.എ ഡോ. വി. രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മ, മാഹി എസ്.പി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അടക്കം നിയന്ത്രണം നല്‍കുന്നവര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലായത് ആശങ്കയുണ്ടാക്കുന്നുണ്ട്. 

അതേസമയം കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയില്‍ തുടരുകയായിരുന്ന മാഹി സ്വദേശി മരണപ്പെട്ടു. മാഹി സ്വദേശി ഭാസ്‌കരനാണ് മരിച്ചത്. രണ്ടാഴ്ചയ്ക്ക് മുന്‍പ് ഇയാള്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait