കെ. കെ മോഹനൻ അനുസ്മരണം

kannur metro
Published on 29 June 2020 8:39 pm IST
×

കണ്ണൂർ ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റും ഡി.സി.സി മെമ്പറുമായിരുന്ന കെ.കെ മോഹനൻ്റെ 40ാം ചരമദിന അനുസ്മരണ പരിപാടി കണ്ണൂർ സംഗീത കലാക്ഷേത്രത്തിൽ നടന്നു. സൊസൈറ്റി പ്രസിഡൻ്റ് എൻ വി പ്രദീപിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഡി സി സി പ്രസിഡൻ്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.കെ.പി സി സി നിർവ്വാഹക സമിതി അംഗം കെ പ്രമോദ് ഫോട്ടോ അനാച്ഛാദനം ചെയ്തു.കെ .പി.സി.സി   നിർവാഹക സമിതി അംഗം മാർട്ടിൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.സി എം പി നേതാവ് സി.വി ഗോപിനാഥ്, ഡി.സി.സി ജനറൽ സെക്രട്ടറി കൂക്കിരി രാജേഷ്, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കലിക്കോടൻ രാഗേഷ്, പ്രേംജിത്ത് പൂച്ചാലി, രഗേഷ് കുമാർ, എം വി സവിത, ഷംന, ശിവപ്രസാദ് എന്നിവർ സംസാരിച്ചു, സൊസൈറ്റി സെക്രട്ടറി ബേബി സി.സി നന്ദി രേഖപ്പെടുത്തി

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait