കണ്ണൂരില്‍ മൂന്നു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

Published on 29 June 2020 8:18 pm IST
×

കണ്ണൂര്‍: വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 

തലശ്ശേരി- 26, ചെമ്പിലോട്- 15, പാട്യം- 9 വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നേരത്തേ പൂര്‍ണമായി അടച്ചിട്ടിരുന്ന തില്ലങ്കേരി, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. അതേസമയം, കണ്ണൂര്‍ കോര്‍പറേഷന്‍ പ്രദേശത്ത് അടച്ചിട്ടിരുന്ന 48, 51, 52 ഡിവിഷനുകളെ പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കി പകരം കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait