ശ്രീകണ്ഠാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി 

Published on 29 June 2020 7:47 pm IST
×

ശ്രീകണ്ഠാപുരം: കെ.പി.സി.സി ആഹ്വാന പ്രകാരം പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ ശ്രീകണ്ഠാപുരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ ധര്‍ണ്ണ സബ് ട്രഷറിക്ക് മുന്നില്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാനും കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവുമായ അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് പി.പി ചന്ദ്രാംഗദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി ഗംഗാധരന്‍, എം.ഒ മാധവന്‍ മാസ്റ്റര്‍, പി.പി രാഘവന്‍, പി.ടി കുര്യാക്കോസ് മാസ്റ്റര്‍, ബാബു പെരികിലാമല, എന്‍.ജെ സ്റ്റീഫന്‍, എം.പി കുഞ്ഞിമൊയ്തീന്‍, സെബാസ്റ്റ്യന്‍ തെങ്ങോലില്‍, കെ.എ ജോസ് എന്നിവര്‍ പ്രസംഗിച്ചു. രമേശന്‍ എം.വി സ്വാഗതവും ജിന്‍സ് കാളിയാനി നന്ദിയും പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait