പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം: വനിതാ നേതാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; പാര്‍ട്ടി അന്വേഷണമെന്നും ജയരാജന്‍ 

Published on 29 June 2020 7:38 pm IST
×

കണ്ണൂര്‍: ഇരിട്ടിയില്‍ വ്യാജരേഖ ചമച്ച് സി.പി.എം നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എം.വി ജയരാജന്‍. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ജയരാജന്‍ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് വന്നതിന് ശേഷം പാര്‍ട്ടി തുടര്‍ നടപടി സ്വീകരിക്കും. 

സി.പി.ഐ എം മുന്‍വിധിയോടെ ആരോപണത്തെ കാണുന്നില്ല. ബി.ജെ.പിയും കോണ്‍ഗ്രസും അപവാദ പ്രചാരണം നടത്തുകയാണെന്നും എം.വി ജയരാജന്‍ കുറ്റപ്പെടുത്തി. തെറ്റുകാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ എം എന്നും ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രചരണമാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു. 

ഇരിട്ടിയില്‍ മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ചാണ് സി.പി.എം നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തത്. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് കേസെടുത്തത്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്നയെ ബാങ്ക് സസ്‌പെന്റ് ചെയ്‌തെങ്കിലും കേസെടുക്കാന്‍ പോലീസ് മടിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait