കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് തലശ്ശേരി, പാട്യം, ചെറുകുന്ന്, ചെമ്പിലോട് സ്വദേശികള്‍ക്ക്; 9 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം

14 പേര്‍ക്ക് രോഗമുക്തി
Published on 29 June 2020 7:35 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് ബാക്കി ഒമ്പത് പേര്‍. ജില്ലയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സയിലായിരുന്ന 14 പേര്‍ ഇന്ന് രോഗമുക്തി നേടി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24-ന് മസ്‌കറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 36കാരന്‍, 26-ന് ഖത്തറില്‍ നിന്നെത്തിയ പാട്യം സ്വദേശി 31കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26-ന് ദമാമില്‍ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 57കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ജൂണ്‍ 15-ന് ചെന്നൈയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 62കാരന്‍, 23ന് ബെംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 60കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍. വലിയവെളിച്ചം സി.ഐ.എസ്.എഫ് ക്യാമ്പില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ 23കാരന്‍, 26കാരന്‍, 27കാരന്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ 23കാരന്‍, 24കാരന്‍, 26കാരന്‍, മധ്യപ്രദേശ് സ്വദേശി 32കാരന്‍, ബെംഗളൂരു സ്വദേശി 50കാരന്‍, പൂനെ സ്വദേശി 40കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 445 ആയി. ഇവരില്‍ 278 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശി 53കാരന്‍, കീഴല്ലൂര്‍ സ്വദേശി 32കാരന്‍, കണ്ണൂര്‍ സ്വദേശി 48കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ ഒമ്പത് വയസുകാരന്‍, നാല് വയസുകാരന്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ 27കാരന്‍, മുഴക്കുന്ന് സ്വദേശികളായ 43കാരന്‍, 42കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി ഒമ്പത് വയസുകാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇരിട്ടി സ്വദേശി 58കാരി, രണ്ട് വയസുകാരന്‍, വേങ്ങാട് സ്വദേശി 27കാരി, മുഴക്കുന്ന് സ്വദേശി 42കാരന്‍ എന്നിവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. 

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21820 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 82 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 19 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 178 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 34 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും, വീടുകളില്‍ 21500 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 14104 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13154 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12358 എണ്ണം നെഗറ്റീവാണ്. 950 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait