കോളയാട് പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ 

Published on 29 June 2020 6:57 pm IST
×

കോളയാട്: പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇരു വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. 

അവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ റോഡ് അടച്ചിടാനും കോളയാട് പഞ്ചായത്തില്‍ ചേര്‍ന്ന സേഫ്റ്റി കമ്മറ്റി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശങ്കരന്‍ അധ്യക്ഷനായി. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait