കോവിഡ് നിയന്ത്രണം: പൊതുപ്രവര്‍ത്തകര്‍ മാതൃകയാവണം

kannur metro
Published on 29 June 2020 5:49 pm IST
×

കണ്ണൂർ -കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോകമാകെ പോരാടുമ്പോള്‍ രോഗ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും മാതൃകയാവണമെന്ന് എംഎല്‍എമാരുടെ യോഗം അഭ്യര്‍ഥിച്ചു. പൊതുപരിപാടികളും പൊതു ചടങ്ങുകളും പരമാവധി ഒഴിവാക്കണമെന്ന് കോവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടതാണ്. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനും എല്ലാവരും മാസ്‌ക്കും ശാരീരിക അകലവും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി വിവിധ തലങ്ങളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഇത്തരം പരിപാടികളുടെ ഫോട്ടോകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പൊതുജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കും. ഇത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ച് എഡിറ്റര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ കത്തയക്കണമെന്ന് യോഗം തീരുമാനിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait