മാഹിയില്‍ കൊവിഡ് മുക്തി നേടിയ ശേഷം ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Published on 29 June 2020 5:26 pm IST
×

കണ്ണൂര്‍: മാഹിയില്‍ കൊവിഡ് നെഗറ്റീവായി തുടര്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാഹി സ്വദേശി ഭാസ്‌കരന്‍ (70) ആണ് മരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഭാസ്‌കരന് രണ്ടാഴ്ചയ്ക്ക് മുന്‍പ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി വന്നിരുന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയില്‍ തുടരുന്നയാള്‍ മരണപ്പെടുന്നത്. പാപ്പിനിശ്ശേരി സ്വദേശിയായ കുഞ്ഞിരാമന്‍ എന്ന 81 കാരനും സമാനമായി കൊവിഡ് മുക്തി നേടിയ ശേഷം മരണപ്പെട്ടിരുന്നു. കൊവിഡ് ചികിത്സിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിരാമന് 20-ാം തീയതി നെഗറ്റീവ് ഫലം വന്നെങ്കിലും അതിനോടകം അബോധവസ്ഥയിലായതിനാല്‍ ചികിത്സയില്‍ തുടരുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന കരള്‍ രോഗം മൂര്‍ച്ഛിച്ചതാണ് ഇയാളുടെ ആരോഗ്യനില വഷളാവാന്‍ കാരണമായത്. തുടര്‍ന്ന് ജൂണ്‍ 27-ന് രാത്രിയോടെ ഇയാള്‍ മരണപ്പെട്ടു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait