ഇന്ധനവില വര്‍ദ്ധനവിനെതിരെ കണ്ണപുരത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ 

Published on 29 June 2020 5:11 pm IST
×

ചെറുകുന്ന്: കുതിച്ചുയരുന്ന ഇന്ധന വിലയ്‌ക്കെതിരെ കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ചെറുകുന്ന് പോസ്റ്റോഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത്ത് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. നാരായണന്‍, മണ്ഡലം ഭാരവാഹികളായ വി.വി രവീന്ദ്രന്‍, ഷാജി കാവുങ്കല്‍, സന്തോഷ് വള്ളുവന്‍കടവ്, പി. ജയചന്ദ്രന്‍, എന്‍. പ്രമോദ്, പി.വി സന്തോഷ്, വി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait