ഇന്ധനവില വര്‍ദ്ധനവിനെതിരെ കക്കാട് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി 

Published on 29 June 2020 4:11 pm IST
×

കക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ പകല്‍കൊള്ളക്കെതിരെ കക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കക്കാട് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. മണീശന്റെ അധ്യക്ഷതയില്‍ ഡി.സി.സി സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ബ്ലോക്ക് സെക്രട്ടറിമാരായ നാവത്ത് പുരുഷോത്തമന്‍, വിഹാസ് അത്താഴക്കുന്ന്, കൗണ്‍സിലര്‍ ശ്രീജ, എ.കെ മാധവന്‍, ലിനീഷ് അത്താഴക്കുന്ന്, പ്രഭാകരന്‍, ശാലിനി, സാബിത്ത്, ഉണ്ണികൃഷ്ണന്‍, സി. മുരളി, എന്‍. പ്രകാശന്‍, ഹേമന്ത്, സൂര്യ ചന്ദ്രന്‍, സതീശന്‍ പുല്ലൂപ്പി, രതീഷ്  കൊറ്റാളി എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസി. അനുരൂപ് സ്വാഗതവും, സെക്രട്ടറി ജലീല്‍ ചക്കാലക്കല്‍ നന്ദിയും പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait