മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കള്‍ക്കുമെതിരെ കടുത്ത വിര്‍ശനവുമായി കെ. സുധാരകന്‍ എം.പി 

Published on 29 June 2020 1:43 pm IST
×

കണ്ണൂര്‍: ഇ- മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കരാര്‍ അടക്കമുള്ള അഴിമതി ആക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കള്‍ക്കുമെതിരെ കടുത്ത വിര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരെല്ലാം റോബോട്ടുകളാണ്. മുന്നണി നേതാക്കള്‍ക്ക് മാനാഭിമാനം പോലും ഇല്ലാതായെന്നും കെ. സുധാകരന്‍ ആക്ഷേപിച്ചു. 

കാനം രാജേന്ദ്രന്‍ ആത്മാഭിമാനം പണയം വച്ചു. എന്തോ ഒളിക്കാനുണ്ട് എന്ന നിലയിലാണ് ഇപ്പോള്‍ കാനം പെരുമാറുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു. നട്ടെല്ലുണ്ടായിരുന്ന സി.പി.ഐ ഇപ്പോള്‍ ഗതികെട്ട നിലയിലാണ്. മരിച്ചവരുടെ പെന്‍ഷന്‍ മന്ത്രിയുടെ ബന്ധു പണം അടിച്ചു മാറ്റിയാല്‍ പോലീസെങ്ങനെ നടപടിയെടുക്കാനാണെന്നും സുധാകരന്‍ ചോദിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait