ഇന്ധനവില വര്‍ദ്ധനവ്: മുണ്ടേരിയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ ധര്‍ണ്ണ 

Published on 29 June 2020 12:24 pm IST
×

മുണ്ടേരി: ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരി ടെലഫോണ്‍ എക്‌ചേഞ്ചിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. 

കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം മുണ്ടേരി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കട്ടേരി പ്രകാശന്‍, വി.സി നാരായണന്‍ മാസ്റ്റര്‍, കെ. ദാമോദരന്‍, ടി. ജയപ്രകാശ്, ഷമീര്‍ പള്ളിപ്രം, വി.കെ സനേഷ്, ചന്ദ്രന്‍ കാണിച്ചേരി, അജിത ശ്രീനിവാസ്, കെ. രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait