പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ്സ് പ്രതിഷേധ ധര്‍ണ്ണ നടത്തി 

Published on 29 June 2020 11:51 am IST
×

ചാലാട്: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലാട് പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കെ.പി.സി. സി മെമ്പര്‍ കെ. പമോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഉമേഷ് കണിയാംങ്കണ്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.പി വേലായുധന്‍, ടി. ജയകൃഷ്ണന്‍, ചിറക്കല്‍ ബ്ലോക്ക് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി.ടി സഗുണന്‍, ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വസന്ത് പള്ളിയാംമൂല എന്നിവര്‍ സംസാരിച്ചു. ഷംസുദ്ദീന്‍ പടന്നപ്പാലം, വിനീത് കുമാര്‍, സുഗേഷ് പണിക്കര്‍, സുശാന്ത്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണ്ണയില്‍ ഷൈജു കോട്ടായി സ്വാഗതവും, റഷീദ് ചാലാട് നന്ദിയും പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait