രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കോവിഡ്; 380 പേര്‍ മരണമടഞ്ഞു 

രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്
Published on 29 June 2020 11:37 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്- 19 സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്. 380 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി. ഇതില്‍ 2,10,120 എണ്ണം സജീവ കേസുകളാണ്. 3,21,723 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 16,475 ആണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ജൂണ്‍ 28 വരെ 83,98,362 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇതില്‍ ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത് 1,70,560 സാമ്പിളുകളാണ്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,64,626 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 86,575 പേര്‍ രോഗമുക്തി നേടി. 70,622 പേര്‍ നിലവില്‍ ചികിത്സയിലാണ്. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്. 

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നിലുള്ളത്. 83,077 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 52,607 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 27,847 സജീവ കേസുകളുണ്ട്. 2,623 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ 82,275 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 45,537 പേര്‍ രോഗമുക്തി നേടി. സജീവ കേസുകള്‍ 35,659. ഇതുവരെ 1,079 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait