ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

Published on 29 June 2020 11:12 am IST
×

കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 80 രൂപ 69 പൈസയാണ്. ഡീസല്‍ വില 76 രൂപ 33 പൈസ. 

കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധനവില ഉയരാനുളള പ്രധാന കാരണങ്ങള്‍. 

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait