മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണം: കെ.സി ജോസഫ്

kannur metro
Published on 28 June 2020 10:47 pm IST
×

കണ്ണൂർ: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും ഇതിലേക്കായി 'പ്രവാസി പുനരധിവാസ മിഷന്‍' രൂപീകരിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ മുന്‍ പ്രവാസികാര്യ മന്ത്രി  കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇപ്പോള്‍ മടങ്ങിവരുന്നവരില്‍ 75 ശതമാനവും ജോലി നഷ്ടപ്പെട്ട് തിരികെ വരാന്‍ നിര്‍ബന്ധിതരായവരാണ്.  സമീപകാലത്ത് ഗള്‍ഫില്‍ തിരിച്ചുപോകാനുള്ള സാദ്ധ്യതയും ഇന്നത്തെ നിലയില്‍പരിമിതമാണ്. ഈ സ്ഥിതിവിശേഷം ഗവണ്‍മെന്റ്ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം. നിതാഖത്ത് കാലത്ത് മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനായി പ്രവാസികള്‍ക്കായി സമഗ്രമായ പുനരധിവാസ പദ്ധതി അന്ന് ഗവണ്‍മെന്റ് ആരംഭിച്ചതാണ്. എന്നാല്‍ ബാങ്കുകളുടെ നിസ്സഹരണം മൂലം ആ പദ്ധതി വേണ്ടത്ര വിജയിച്ചില്ല. അതിന്റെ കാരണങ്ങള്‍ മനസ്സിലാക്കി ആ പദ്ധതി നവീകരിക്കണം.  ഇതിലേക്കായി ഒരു പുനരധിവാസ മിഷന്‍ രൂപീകരിക്കുന്നതാണ് അഭികാമ്യമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait