കൊട്ടിയൂരിൽ ഭക്തിനിർഭരമായി വാളാട്ടം

ഏഴില്ലക്കാരുടെ പ്രധാന ചടങ്ങായ വാളാട്ടം ഇന്ന് നടന്നു
Published on 28 June 2020 8:38 pm IST
×

കൊട്ടിയൂർ:  കൊട്ടിയൂരിൽ ഏഴില്ലക്കാരുടെ പ്രധാന ചടങ്ങായ വാളാട്ടംഇന്ന് നടന്നു.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമാക്കിയ ചടങ്ങ് താളവാദ്യങ്ങളുടെ അകമ്പടിയുണ്ടായില്ല എങ്കിലും ഭക്തിനിർഭരമായിരുന്നു. കാരണവന്മാരായ  കൂടത്തിൽ ഗോപാലൻ നായർ ,കോമത്ത് മുകുന്ദൻ നായർ ,എന്നിവർക്കൊപ്പം ഈ വർഷം പുതിയതായി അടിയന്തിര യോഗത്തിൽ ചേർന്ന കൂടത്തിൽ ഹരിദാസൻ നായർ എന്നിവരാണ് ഇന്നത്തെ ആരാധന ചടങ്ങുകൾ നിർവഹിച്ചത്.തിങ്കളാഴ്ച തൃക്കലശാട്ടോടെ ഈ വർഷത്തെ വൈശാഖ മഹോത്സവം സമാപിക്കും. 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait